എഴുത്തിനിരുത്തൽ---വേലൂർ, അർണോസ് വസതിയിൽ 2022 മെയ് 28, ശനി രാവിലെ 8 ന് Contact: 9447739169, 9400446878, 9744776655,

Works

.

സാഹിത്യ സംഭാവനകള്‍

മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യർ പാതിരിയെ പറ്റി പറയുന്നത് ഇപ്രകാരമാണ് “ വിദേശീയനായ ക്രിസ്ത്യനികളിൽ കവിത്വം കൊണ്ട് പ്രഥമഗണനീയനായി പരിശോഭിക്കുന്നത് അർണ്ണോസു പാതിരിയാകുന്നു..” അത്രയ്ക്കും നിസ്തുലമാണ് പദ്യസാഹിത്യത്തിൽ അർണ്ണോസ് പാതിരിയുടെ സംഭാവനകൾ . ഗദ്യഗ്രന്ഥങ്ങൾ ഒന്നും എഴുതിയിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ സംസ്കൃത വ്യാകരണഗ്രന്ഥവും (സിദ്ധ രൂപത്തെ അടിസ്ഥാനമാക്കിയിട്ടുള്ളത്) പോർട്ടുഗീസ്-മലയാള നിഘണ്ടുവും ആ വിടവു നികത്തുന്നവണ്ണം ഉള്ളതാണ്. അദ്ദേഹം തയ്യാറാക്കികൊണ്ടിരുന്ന നിഘണ്ടു ‘ത’ എന്നക്ഷരം വരെ പൂർത്തീകരിക്കാനേയായുള്ളൂ..  നിഘണ്ടുപൂർത്തിയാക്കിയത് അടുത്ത നൂറ്റാണ്ടിൽ ജീവിച്ച ബിഷപ്പ് പി. മെൻറൽ ആണ്. നാനാജാതി മതസ്ഥരായ കേരളീയ വിദ്യാർത്ഥികൾ വളരെക്കാലം ആധാരമാക്കിയിരുന്നത് പാതിരിയുടെ വൃക്ഷസിദ്ധരൂപമാണെന്ന് മഹാകവിഉള്ളൂർ പറയുന്നുണ്ട്. അന്ന് നിലവിലുണ്ടായിരുന്ന ഗദ്യങ്ങൾ സംസ്കൃതത്തിന്റെ അതി പ്രസരം മൂലം സാധാരണക്കാർക്ക് മനസ്സിലാക്കാൻ പറ്റാത്തവയായിരുന്നു. ഇതിനു മാറ്റം വരുത്തിയ അന്നത്തെ പാശ്ചാത്യ സന്ന്യാസിമാരിൽ അഗ്രഗണ്യൻ പാതിരി ആയിരുന്നു.

മലയാള പദ്യ സാഹിത്യത്തിൽ അഹൈന്ദവമായ വിഷയങ്ങൾ അവതരിപ്പിച്ചത് അദ്ദേഹമാണ്. അദ്ദേഹത്തിന്റെ പ്രധാനകൃതികൾ താഴെപറയുന്നവയാണ്
  • .പ്രധാന കൃതികൾ

    1. ചതുരന്ത്യം മലയാള കാവ്യം
    2. പുത്തൻ പാനമലയാള കാവ്യം
    3. ഉമ്മാപർവ്വംമലയാള കാവ്യം
    4. വ്യകുലപ്രബന്ധംമലയാള കാവ്യം
    5. ആത്മാനുതാപം മലയാള കാവ്യം
    6. വ്യാകുലപ്രയോഗംമലയാള കാവ്യം
    7. ജനോവ പർവ്വംമലയാള കാവ്യം
    8. മലയാള-സംസ്കൃത നിഘണ്ടു
    9. മലയാളം-പോർട്ടുഗീസു നിഘണ്ടു
    10. മലയാളം-പോർട്ടുഗീസ് വ്യാകരണം (Grammatica malabarico-lusitana)
    11. സംസ്കൃത-പോർട്ടുഗീസ് നിഘണ്ടു (Dictionarium samscredamico-lusitanum)
    12. അവേ മാരീസ് സ്റ്റെല്ലാ ( സമുദ്ര താരമേ വാഴ്ക]] ഇതു കണ്ടു കിട്ടിയിട്ടില്ല.
    സംസ്കൃതഭാഷയെ അധികരിച്ച് ലത്തീൻ ഭാഷയിൽ എഴുതിയ പ്രബന്ധങ്ങൾ
    1) വാസിഷ്ഠസാരം
    2) വേദാന്തസാരം
    3) അഷ്ടാവക്രഗീത
    4) യുധിഷ്ടിര വിജയം


മറ്റൊരു സംഭാവന ഭാഷാ പഠനത്തിലാണ്. നേരിട്ടല്ലെങ്കിൽ കൂടിയും പാതിരിയുടെ സംസ്കൃത നിഘണ്ടുവും രചനകളും കാണാനിടയായ സർ വില്യം ജോൺസ് ലത്തീൻ ഭാഷയിലും സംസ്കൃതത്തിലുമുള്ള സാമ്യങ്ങൾ ശ്രദ്ധിക്കുകയും അതു വഴി ഭാഷയുടെ വികാസത്തെപറ്റി പഠിക്കുകയും ചെയ്തു. ഇത് ഭാഷാ പഠനത്തിലെ ഒരു വഴിത്തിരിവാണ്. [8]

പുത്തന്‍പാന: പന്ത്രണ്ടാം പാദം

Grammatica Grandonica

No comments:

Post a Comment